ഇല്ലിമുളം കാടുകളില്‍ ല ല ല ലം പാടി വരും തെന്നലേ തെന്നലേ (൨)
അല്ലിമലര്‍ കാവുകളില്‍ വള്ളികളില്‍
ഊയലാടും തെന്നലേ തെന്നലേ (൨)
വെയില് നിന്ന് വിളയാടും നിഴലില്ല നിലമാണ്
നിവരാനും നേരമില്ല തെന്നല്ലേ (൨)
ഇളവില്ലാ വേല ചെയ്തു തളരുന്ന നേരമാണ്
ഇതുവഴി പോരുമോ നീ തെന്നലേ തെന്നലേ (൨)
അണിയുവാന്‍ മൂവര്‍ക്കും മണിമാല തന്നേക്കാം
അണയൂ നീ കനിവോലും തെന്നലേ (൨)
കരിവള ചിരിപൊട്ടും കുളിര് കൈയ്യില്‍ ചന്ദനവും
പനിനീരും കൊണ്ട് വരൂ തെന്നലേ തെന്നലേ
No comments:
Post a Comment